ജില്ലയില്‍ ഇന്ന് 28 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍

post

കണ്ണൂര്‍: ജില്ലയില്‍ മാര്‍ച്ച് 24  ബുധനാഴ്ച്ച സര്‍ക്കാര്‍ മേഖലയില്‍ ഏഴോം ബ്ലോക്ക്    പ്രാഥമികാരോഗ്യകേന്ദ്രം, പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യകേന്ദ്രം,  ആലക്കോട് കുടുംബാരോഗ്യ കേന്ദ്രം, കോട്ടയം മലബാര്‍ പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ  കണ്ണൂര്‍ ജൂബിലി മിഷന്‍ ഹാള്‍, പയ്യന്നൂര്‍ ബോയ്സ് ഹൈ സ്‌കൂള്‍, തളിപ്പറമ്പ ഏഴാം മൈല്‍ രിഫായി മദ്രസ  എന്നിവിടങ്ങള്‍  കൊവിഡ്  മെഗാ വാക്സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. മെഗാ വാക്സിനേഷന്‍ ക്യാമ്പുകളില്‍ 500- 1000 പേര്‍ക്കുള്ള വാക്സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള പൗരന്‍മാര്‍ 45 വയസ്സിനും 59 വയസ്സിനും പ്രായമുള്ള ഗുരുതര രോഗം ബാധിച്ചവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ , കൊവിഡ് മുന്നണി പോരാളികള്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുക. മുന്‍ഗണനാ വിഭാഗങ്ങളിലുള്ള  എല്ലാവര്‍ക്കും വാക്സിന്‍ വിതരണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതല്‍ സ്ഥലങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടാതെ 21 സ്വകാര്യ ആശുപത്രികളും ഇന്ന് വാക്സിന്‍ വിതരണം ചെയ്യും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം.  https://www.cowin.gov.in ലോ ആരോഗ്യ സേതു ആപ്പ് വഴിയോ രജിസ്റ്റര്‍ ചെയ്ത് വാക്സിന്‍ സ്വീകരിക്കാം.

ഇന്ന്  വാക്സിന്‍ നല്‍കുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍

പയ്യന്നൂര്‍ അനാമയ ഹോസ്പിറ്റല്‍, പയ്യന്നൂര്‍ സബാ  ഹോസ്പിറ്റല്‍, പയ്യന്നൂര്‍ സഹകരണാശുപത്രി, പയ്യന്നൂര്‍ ഐ ഫൌണ്ടേഷന്‍, ഡോ. ബീബിസ്  ഹോസ്പിറ്റല്‍, പഴയങ്ങാടി, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്, കണ്ണൂര്‍ ജിം കെയര്‍ ഹോസ്പിറ്റല്‍, കണ്ണൂര്‍ അശോക ഹോസ്പിറ്റല്‍, കൊയിലി ഹോസ്പിറ്റല്‍, കണ്ണര്‍ കിംസ്്റ്റ്, ധനലക്ഷ്മി ഹോസ്പിറ്റല്‍, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, അഞ്ചരക്കണ്ടി, തലശ്ശേരി  സഹകരണാശുപത്രി, തലശ്ശേരി ടെലി മെഡിക്കല്‍ സെന്റര്‍,  തലശ്ശേരി മിഷന്‍ ഹോസ്പിറ്റല്‍, തലശ്ശേരി  ഇന്ദിരാഗാന്ധി സഹകരണാശുപത്രി, തലശ്ശേരി ജോസ്ഗിരി ഹോസ്പിറ്റല്‍,  ഇരിട്ടി അമല ഹോസ്പിറ്റല്‍, ശ്രീകണ്ഠപുരം രാജീവ് ഗാന്ധി സഹകരണാശുപത്രി, പേരാവൂര്‍ അര്‍ച്ചന ഹോസ്പിറ്റല്‍, കൂത്തുപറമ്പ് ക്രിസ്തു രാജ ഹോസ്പിറ്റല്‍.