നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 2643 ബൂത്തുകള്‍ ഒരുക്കും

post

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ 2643 ബൂത്തുകള്‍ സജ്ജമാക്കും. നിലവിലുള്ള 1705 പോളിങ് ബൂത്തുകള്‍ക്ക് പുറമേ 938 അധിക പോളിങ് ബൂത്തുകള്‍ കൂടി ഇത്തവണ ഒരുക്കും. കോവിഡ് മാനദണ്ഡ പ്രകാരമാണിത്.

അരൂര്‍ നിയോജക മണ്ഡലത്തില്‍ ആകെ 296 പോളിംഗ് ബൂത്തുകളാണുള്ളത്. ഇതില്‍ 183എണ്ണം പ്രധാന പോളിങ് ബൂത്തുകളും 113എണ്ണം അധിക പോളിംഗ് ബൂത്തുകളുമാണ്. ചേര്‍ത്തല മണ്ഡലത്തില്‍ 202 പ്രധാന പോളിങ് ബൂത്തുകളും 114 അധിക പോളിംഗ് ബൂത്തുകളും ഉള്‍പ്പടെ 316 പോളിംഗ് ബൂത്തുകളാണുള്ളത്. ആലപ്പുഴ മണ്ഡലത്തില്‍ 210 പ്രധാന പോളിങ് ബൂത്തുകളും 75 അധിക പോളിങ് ബൂത്തുകളും ഉള്‍പ്പടെ 285 പോളിങ് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. അമ്പലപ്പുഴ മണ്ഡലത്തില്‍ 189 പ്രധാന പോളിങ് ബൂത്തുകളും 59 അധിക പോളിങ് ബൂത്തുകളും ഉള്‍പ്പടെ 285 പോളിങ് ബൂത്തുകളാണുള്ളത്. കുട്ടനാട് മണ്ഡലത്തില്‍ 172 പ്രധാന ബൂത്തുകള്‍ക്ക് പുറമെ 74 അധിക ബൂത്തുകളാണുള്ളത്. ആകെ 246 ബൂത്തുകളുണ്ട്. ഹരിപ്പാട് മണ്ഡലത്തില്‍ 182 പോളിങ് ബൂത്തുകളും 117 അധിക പോളിങ് ബൂത്തുകളും ഉള്‍പ്പെടെ 299 ബൂത്തുകളാണുള്ളത്. കായംകുളം മണ്ഡലത്തില്‍ 184 പ്രധാന ബൂത്തുകളും 130 അധിക ബൂത്തുക്കളും ഉള്‍പ്പടെ ആകെ 314 ബൂത്തുകളാണുള്ളത്. മാവേലിക്കര മണ്ഡലത്തില്‍ 191 പ്രധാന പോളിങ് ബൂത്തുകളും 124 അധിക പോളിങ് ബൂത്തുകളുമായി 315 ബൂത്തുകളാണുള്ളത്. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ 192 പ്രധാന ബൂത്തുകളും 132 അധിക ബൂത്തുകളും ഉള്‍പ്പടെ 324 ബൂത്തുകളാണുള്ളത്.