കുഴല്‍മന്ദം ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മികവ് 2021 ആഘോഷിച്ചു

post

പാലക്കാട് : കുഴല്‍മന്ദം ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഈ അധ്യയന വര്‍ഷത്തെ തനത് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്ന മികവ് 2021 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ദേവദാസ് പത്താംക്ലാസ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ഡിജിറ്റല്‍ കൈയെഴുത്ത് മാസിക 'നെല്ലിക്ക' സദസില്‍ പ്രദര്‍ശിപ്പിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഇ.പി.പൗലോസ് അധ്യക്ഷനായി. കോവിഡ് കാലത്തെ അതിജീവിച്ച് സ്‌കൂളില്‍ നടത്തിയ വിവിധ ക്ലബുകളുടെയും വിദ്യാരംഗം സാഹിത്യ വേദിയുടെയും ഉദ്ഘാടനവും നിര്‍വഹിച്ചു. കൂടാതെ, കുട്ടികള്‍ അവതരിപ്പിച്ച വിവിധ പരിപാടികള്‍, കുട്ടികള്‍ തയ്യാറാക്കിയ ചിത്രങ്ങള്‍, പതിപ്പുകള്‍, ഓണ്‍ലൈന്‍ പ്രവൃത്തി പരിചയമേള, ശാസ്ത്രമേള, ഗണിതമേള, ഓണ്‍ലൈന്‍ യുവജനോത്സവം എന്നിവയുടെ പ്രസക്ത ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഹെഡ്മിസ്ട്രസ് ടി.സുധീര, സീനിയര്‍ സൂപ്രണ്ട് സി.വേലായുധന്‍, സ്റ്റാഫ് സെക്രട്ടറി ജയശങ്കര്‍, അധ്യാപകര്‍ സംസാരിച്ചു.