ശബരിമലയില്‍ കോവിഡ് പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്

post

പത്തനംതിട്ട: കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സന്നിധാനം ഉള്‍പ്പെടെ ശബരിമലയിലെ വിവിധ ഇടങ്ങളിലുള്ള എല്ലാ വിഭാഗം ജീവനക്കാരെയും സന്നദ്ധ പ്രവര്‍ത്തകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. 14 ദിവസത്തില്‍ അധികം സേവനം അനുഷ്ഠിക്കുന്നവര്‍ക്കായി പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് പരിശോധനനടത്തും.

 രോഗലക്ഷണങ്ങള്‍ സംശയിക്കുന്ന എല്ലാവര്‍ക്കും പരിശോധന സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്.പോസിറ്റീവായവരെയും അവരുടെ പ്രഥമ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെയുംനിരീക്ഷണത്തിലാക്കുന്നുണ്ട്. ശബരിമലയില്‍ കോവിഡ് പ്രോട്ടോകോള്‍ഉറപ്പാക്കുന്നതിനായി ഡ്യൂട്ടി മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധന ശക്തമാക്കി. രോഗപ്രതിരോധബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ഊര്‍ജിതമാക്കി. ശബരിമലയിലെ ഹോമിയോ ഡിസ്പെന്‍സറില്‍ നിന്നും ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായുള്ള ഹോമിയോ ഇമ്യൂണ്‍ബൂസ്റ്റര്‍ വിതരണം 1200 പേര്‍ പ്രയോജനപ്പെടുത്തി.