ആരോഗ്യവകുപ്പ് നിലയ്ക്കലും പമ്പയിലുംബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിച്ചു
പത്തനംതിട്ട :പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം, ശരണപാത എന്നിവിടങ്ങളില്‍ ബഹുഭാഷാ ബോധവത്കരണ ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്ഥാപിച്ചു. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തീര്‍ഥാടനം നടത്തുന്നതിനെ കുറിച്ചും, മലകയറ്റത്തിനിടെ ഹൃദയാഘാതം, ശ്വാസംമുട്ടല്‍ തുടങ്ങിയവ ഉണ്ടാകുന്നത് തടയുന്നതിനുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങളും അടങ്ങിയ ആറു ഭാഷയിലുള്ള സന്ദേശങ്ങളാണ് ഇവയിലുള്ളത്. കൂടാതെ പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ഇതുസംബന്ധിച്ച് വിവിധ ഭാഷയിലുള്ള അനൗണ്‍സ്‌മെന്റും സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണവും നടത്തുന്നുണ്ട്.










