നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധനയില്‍ ഒഴിവാക്കുന്നതും നിയമാനുസരണം

post

എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകള്‍ തള്ളുന്നത് പഞ്ചായത്തി രാജ് ആക്ടിലെയും മുന്‍സിപ്പാലിറ്റി ആക്ടിലെയും നിയമങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അനുസരിച്ച്. മതിയായ കാരണങ്ങള്‍ ഉണ്ടെന്ന് വ്യക്തമായാല്‍ മാത്രമേ ഒരാള്‍ സമര്‍പ്പിച്ച് നാമനിര്‍ദേശ പത്രിക തള്ളാന്‍ സാധിക്കു. 

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിലെ അംഗമാകാന്‍ നിയമാനുസൃതം യോഗ്യനല്ലെന്ന് വ്യക്ത 

മായാല്‍ നാമനിര്‍ദ്ദേശപത്രിക നിരസിക്കപ്പെടും. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിന് വിജ്ഞാപനം ചെയ്യപ്പെട്ട ദിവസങ്ങളില്‍ മൂന്നു മണിക്ക് മുമ്പ് നല്‍കിയ നാമനിര്‍ദ്ദേശപത്രികകള്‍ മാത്രമേ സ്വീകരിക്കു. സ്ഥാനാര്‍ത്ഥിക്കോ അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്യുന്നയാളോ അല്ലാതെ മറ്റാര്‍ക്കും നിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ അനുവാദമില്ല. നാമനിര്‍ദ്ദേശപത്രികയില്‍ സ്ഥാനാര്‍ത്ഥിയും നാമനിര്‍ദ്ദേശം ചെയ്തയാളും ഒപ്പിട്ടിരിക്കണം. സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍ ആയിരിക്കേണ്ടതും നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍ സ്ഥാനാര്‍ത്ഥി മത്സരി ക്കുന്ന വാര്‍ഡിലെ വോട്ടര്‍ ആയിരിക്കുകയും ചെയ്യണം. ഒരാള്‍ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഒന്നിലധികം വാര്‍ഡുകളിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പാടില്ല. കൂടാതെ സ്ഥാനാര്‍ത്ഥി യഥാവിധി പണം കെട്ടിവെയ്ക്കുകയും സത്യപ്രതിജ്ഞ അല്ലെങ്കില്‍ ദൃഢപ്രതിജ്ഞ ചെയ്ത് ഒപ്പിടുകയും വേണം.

ഏതെങ്കിലും കേസുകളില്‍ പ്രതിയായതുകൊണ്ട് മാത്രം ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു അയോഗ്യതയില്ല. അഴിമതിയ്ക്കോ കൂറില്ലായ്മക്കോ ഉദ്യോഗത്തില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഉദ്യോഗസ്ഥന്  പിരിച്ചുവിടപ്പെട്ട തിയതി മുതല്‍ അഞ്ച് വര്‍ഷത്തേയ്ക്ക് അയോഗ്യത ഉണ്ടായിരിക്കുന്നതാണ്. കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ (കൂറുമാറ്റ നിരോധനം) ആക്ടിലെ വ്യവസ്ഥപ്രകാരം അയോഗ്യനാക്കപ്പെടുകയും അയോഗ്യനാക്കപ്പെട്ട തീയതി മുതല്‍ ആറ് വര്‍ഷം കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മത്സരിക്കാന്‍ അയോഗ്യനാണ്. എന്നാല്‍ അതേ സംബന്ധിച്ച് ഹൈക്കോടതിയില്‍ സ്റ്റേ ഉത്തരവുണ്ടെന്ന കാരണത്താല്‍ അയോഗ്യതയില്‍ നിന്നും ഒഴിവാകുന്നില്ല. സ്റ്റേ ഉത്തരവ് പരിശോധിച്ച് പത്രിക സ്വീകരിക്കണോ എന്ന് വരണാധികാരിക്ക് തീരുമാനിക്കാം. 

സ്ത്രീയ്ക്കോ പട്ടികജാതിയ്ക്കോ പട്ടികവര്‍ഗ്ഗത്തിനോ സംവരണം ചെയ്തിട്ടുള്ള വാര്‍ഡുകളില്‍ ഈ വിഭാഗത്തില്‍പ്പെടാത്തവര്‍ പത്രിക സമര്‍പ്പിക്കരുത്. നാമനിര്‍ദ്ദേശപത്രികയില്‍ സ്ഥാനാര്‍ത്ഥിയുടെ വയസ്സ് കൃത ്യമായി രേഖപ്പെടുത്തിയിരിക്കണം. സ്ഥാനാര്‍ത്ഥി വോട്ടറായിരിക്കുന്ന പ്രദേശത്തെ   വോട്ടര്‍ പട്ടികയോ പ്രസക്ത ഭാഗമോ പ്രസക്ത ഭാഗത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ നാമനിര്‍ദ്ദേശപത്രികക്കൊപ്പമോ അല്ലെങ്കില്‍ സൂക്ഷ്മപരിശോധനാ സമയത്തോ ഹാജരാക്കണം. ഒരു സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച എല്ലാ നാമനിര്‍ദ്ദേശപത്രികകളും തള്ളുകയാണെങ്കില്‍ അതിനുള്ള കാര 

ണങ്ങള്‍ ഉടന്‍ തന്നെ രേഖപ്പെടുത്തി ഉത്തരവിന്റെ സാക്ഷ്യപ്പെടു ത്തിയ പകര്‍പ്പ് നല്‍കും.

 ഏതെങ്കിലും ഒരു നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിട്ടുണ്ടെങ്കില്‍ തള്ളിയ പത്രികകളെ സംബന്ധിച്ച് ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടാല്‍ നല്‍കും. നാമനിര്‍ദ്ദേശ പത്രിക സ്വീകരിപ്പെടുന്നതില്‍ ആക്ഷേപം ഉന്നയിച്ചിട്ടുള്ള കാര്യങ്ങളില്‍ പ്രസ്തുത ആക്ഷേപം നിരസിച്ചുകൊണ്ട് എന്തുകൊണ്ട് പത്രിക സ്വീകരിച്ചു എന്ന കാര്യം വരണാധികാരി വ്യക്തമാക്കും