പ്രൊബേഷന്‍ ബോധവല്‍കരണ ബോര്‍ഡുകളുടെ പ്രദര്‍ശനവും ഐ.ഇ.സി ക്യാമ്പയിനും സംഘടിപ്പിച്ചു
 
                                                പത്തനംതിട്ട :  പ്രൊബേഷന്‍ പക്ഷാചരണത്തിന്റെ ഭാഗമായ  പ്രൊബേഷന്‍ ബോധവല്‍കരണ  ബോര്‍ഡുകളുടെ പ്രദര്‍ശനവും  ഐ.ഇ.സി ക്യാമ്പയിനും സംഘടിപ്പിച്ചു. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ കോടതി സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍	ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍  അഡ്വക്കേറ്റ് എ.സി ഈപ്പന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രൊബേഷന്‍ സേവനങ്ങളെ സംബന്ധിച്ച ലഘുലേഖകളുടെ വിതരണവും നടന്നു. ബോധവല്‍കരണ  ബോര്‍ഡുകളുടെ പ്രദര്‍ശനവും ഐ.ഇ.സി ക്യാമ്പയിനും ഈ മാസം 18 ന് സമാപിക്കും. 
ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എ.ഒ അബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് ടു സി.എസ് സുരേഷ്‌കുമാര്‍, പ്രൊബേഷന്‍ അസിസ്റ്റന്റ് എന്‍. അനുപമ, വി.ഷീജ, ജെ.ബിജു എന്നിവര്‍ സംസാരിച്ചു.
ജില്ലാ പ്രൊബേഷന്‍ ഓഫീസ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, ലോ ആന്‍ഡ് ജസ്റ്റിസ് റിസേര്‍ച്ച് ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജില്ലയില്‍ പ്രൊബേഷന്‍ പക്ഷാചരണം സംഘടിപ്പിച്ചിരിക്കുന്നത്.










