സന്നിധാനത്തെ സൗജന്യ അന്നദാനവിതരണത്തിന് തുടക്കമായി

post

പത്തനംതിട്ട: ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടനകാലത്ത് ദേവസ്വം ബോര്‍ഡ് സന്നിധാനം മാളികപ്പുറത്തെ അന്നദാന മണ്ഡപത്തില്‍ നടത്തുന്ന സൗജന്യ അന്നദാന വിതരണത്തിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. അന്നദാന മണ്ഡപത്തില്‍ തീര്‍ഥാടകര്‍ക്ക് രാവിലെ ആറ് മുതല്‍ ഉച്ചക്ക് 11.30 വരെ ഉപ്പുമാവും കടലക്കറിയും ചുക്ക് കാപ്പിയും ലഭിക്കും. ഉച്ചക്ക് 12 മുതല്‍ ഉച്ചയ്ക്ക്് നടയടയ്ക്കുന്നത് വരെ പുലാവ് വിതരണം ചെയ്യും. വൈകിട്ട് 4.30 മുതല്‍ രാത്രി നടയടയ്ക്കുന്നതുവരെ ഉപ്പുമാവ്, ഉള്ളിക്കറി എന്നിവ ലഭിക്കും.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍. വാസു, ദേവസ്വം മെമ്പര്‍മാരായ അഡ്വ.എന്‍. വിജയകുമാര്‍, അഡ്വ. കെ. എസ്. രവി, ദേവസ്വം കമ്മീഷണര്‍ ബി. എസ്. തിരുമേനി, സ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ്, ചീഫ് എന്‍ജിനീയര്‍ കൃഷ്ണകുമാര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ വി. എസ്. രാജേന്ദ്രപ്രസാദ്, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഗോപകുമാര്‍, അന്നദാനം സ്‌പെഷ്യല്‍ ഓഫീസര്‍ ബി. ദിലീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.