സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ നിര്‍ണായക ചുവടുവയ്പ്പ്: വീണാ ജോര്‍ജ് എംഎല്‍എ

post

പത്തനംതിട്ട :  ജില്ലയെ സംബന്ധിച്ച് നിര്‍ണായകമായ ചുവടുവയ്പാണ് പുതുതായി ആരംഭിച്ച സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനെന്ന് വീണാ ജോര്‍ജ് എം എല്‍ എ പറഞ്ഞു. പുതുതായി ആരംഭിച്ച പത്തനംതിട്ട സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനു വേണ്ടി 15 ഉദ്യോഗസ്ഥരെ നിയമിച്ചു. സൈബര്‍ സ്‌പേസില്‍ പരാതികള്‍ കൂടി വരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലയിലും സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ആരംഭിച്ചെന്നും എംഎല്‍എ പറഞ്ഞു.

സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി കെ. സഞ്ജയ് കുമാര്‍ ഗുരുഡിന്‍, അഡീഷണല്‍ എസ്.പി എ.യു. സുനില്‍കുമാര്‍, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ തന്‍സീം അബ്ദുല്‍ സമദ്, ഡിവൈ.എസ്.പിമാരായ എസ്. സജീവ്, ആര്‍.ജോസ്, ടി. രാജപ്പന്‍, ആര്‍.ബിനു, സുധാകരപിള്ള, പ്രദീപ് കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.