30 വര്‍ഷം തകരാര്‍ സംഭവിക്കാത്ത റോഡുകളെപ്പറ്റി അലോചിക്കുന്നു: മന്ത്രി ജി. സുധാകരന്‍

post

പത്തനംതിട്ട : മുപ്പതുവര്‍ഷം കേടുകൂടാതെ കിടക്കുന്ന റോഡുകളെ പറ്റിയാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. ഉന്നത നിലവാരത്തില്‍ നിര്‍മിക്കുന്ന റാന്നി മന്ദിരം വടശേരിക്കര റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തരം റോഡുകള്‍ നിര്‍മിക്കുമ്പോള്‍ അതിലൂടെ ഒരാഴ്ച വാഹനങ്ങള്‍ കടത്തിവിടാന്‍ കഴിയില്ല. സംസ്ഥാനത്തെ ആകെയുള്ള 40,000 കിലോമീറ്റര്‍ പൊതുമരാമത്ത് വകുപ്പ് റോഡില്‍ 98 ശതമാനത്തിന്റേയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. കരാറുകാര്‍ സര്‍ക്കാരിനോട് സമ്മര്‍ദം ചെലുത്താന്‍ ശ്രമിക്കുകയാണ്. ശബരിമല റോഡിന്റെ കരാര്‍ എടുത്തില്ലെങ്കില്‍ അവര്‍ക്ക് മറ്റൊരു പൊതുമരാമത്ത് പ്രവര്‍ത്തിയും പിന്നീട് കരാര്‍ പിടിക്കേണ്ടി വരില്ലെന്നും മന്ത്രി പറഞ്ഞു. രാജു എബ്രഹാം എംഎല്‍എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. റാന്നി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു,  റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍, ജില്ലാ പഞ്ചായത്ത് അംഗം സൂസന്‍ അലക്‌സ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിനോയ് കുര്യാക്കോസ്, ലതാ സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗം എ.എന്‍. സോമന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി പി ഐ എം റാന്നി ഏരിയ സെക്രട്ടറി പി ആര്‍ പ്രസാദ്,  ടി.എന്‍. ശിവന്‍കുട്ടി, ഷാജി നെല്ലിമൂട്ടില്‍, തെക്കേപ്പുറം വാസുദേവന്‍, എം.ആര്‍. വിനോദ് കുമാര്‍ മന്ദിരം, അന്‍സാരി മന്ദിരം, ആലിച്ചന്‍ ആറൊന്നില്‍, പാപ്പച്ചന്‍ കൊച്ചുമേപ്രത്ത്, ഫിലിപ്പ് കുരുടാമണ്ണില്‍, കെ.ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍, സജി ഇടിക്കുള, സാംകുട്ടി പാലയ്ക്കാമണ്ണില്‍, ബഹനാന്‍ ജോസഫ്, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ബി ഉണ്ണികൃഷ്ണന്‍നായര്‍,  പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ എന്‍ ബിന്ദു, നിരത്തുവിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ആര്‍. അനില്‍കുമാര്‍  എന്നിവര്‍ പ്രസംഗിച്ചു.