ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് കുടുംബാന്തരീക്ഷം നല്‍കണം

post

പത്തനംതിട്ട: ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് കുടുംബാന്തരീക്ഷം നല്‍കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. കുടുംബാധിഷ്ഠിത സേവനങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതിന് ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുളള  പരിശീലനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. 

ജില്ലയിലെ ബാലനീതി (ശ്രദ്ധയും സംരക്ഷണവും) നിയമം 2015 പ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന 42 സ്ഥാപനങ്ങളില്‍ നിന്നുളള ജീവനക്കാര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ബാലനീതി നിയമം അനുശാസിക്കുന്ന സേവനങ്ങള്‍ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് ലഭിക്കുന്നതിന് ബാലനീതി നിയമം, സ്ഥാപന സംരക്ഷണം നേരിടുന്ന വെല്ലുവിളികള്‍ പരിഹാരമാര്‍ഗങ്ങള്‍, സ്ഥാപനത്തില്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നീത ദാസ്, ബിനി ജേക്കബ്, നിഷാ മാത്യൂ, ഷാന്‍ രമേശ് ഗോപന്‍, സ്മിതാ പി രാജു, വിന്‍രാജ് തുടങ്ങിയവര്‍ ക്ലാസെടുത്തു.