ജലജീവന്‍ മിഷന്‍ പദ്ധതി: എഴുമറ്റൂര്‍ പഞ്ചായത്തിലെ നിര്‍മ്മാണോദ്ഘാടനം 20ന്
 
                                                പത്തനംതിട്ട: ജലജീവന്‍ മിഷന്‍ പദ്ധതിയുടെ എഴുമറ്റൂര്‍ പഞ്ചായത്തിലെ നിര്‍മ്മാണോദ്ഘാടനം ഈ മാസം 20ന് രാവിലെ 10.30 ന് രാജു ഏബ്രഹാം എംഎല്‍എ നിര്‍വഹിക്കും. ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും കൃത്യമായ അളവിലും നിഷ്‌കര്‍ഷിച്ചിട്ടുള്ള ഗുണനിലവാരത്തിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പതിവായി പ്രവര്‍ത്തനക്ഷമമായ ശുദ്ധജലം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ജലജീവന്‍ പദ്ധതി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. 
ശുദ്ധജല വിതരണത്തിനായി ആദ്യഘട്ടത്തില്‍ 500 കണക്ഷനുകളാണ് എഴുമറ്റൂര്‍ പഞ്ചായത്തില്‍ നല്‍കുക. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ നിലവിലുള്ള ശുദ്ധജല വിതരണ പദ്ധതികളുടെ വിപുലീകരണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കും.
റാന്നി നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തുകളില്‍ ശുദ്ധജലവിതരണ സംവിധാനത്തിന് ലൈന്‍ എക്സ്റ്റന്‍ഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികളാണു ചെയ്യുന്നത്. അത് 5505 വീടുകളില്‍ ഇതില്‍ കുടിവെള്ളം എത്തിക്കും.ജലജീവന്‍ മിഷന്റെ ഒന്നാംഘട്ടത്തില്‍ ഈ പദ്ധതികള്‍ക്കായി 14.5695 കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്.










