ജില്ലയില്‍ 952 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

post

എറണാകുളം: ജില്ലയില്‍ ഇന്നലെ 952 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥ്ിരീകരിച്ചു. വിശദ വിവരങ്ങള്‍: 

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍ - 10

• സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍ - 819

• ഉറവിടമറിയാത്തവര്‍ - 109

• ആരോഗ്യ പ്രവര്‍ത്തകര്‍ - 14

• 404 പേര്‍ രോഗമുക്തി നേടി. ഇതില്‍ 400 പേര്‍ എറണാകുളം ജില്ലക്കാരും 4 പേര്‍ മറ്റ് ജില്ലക്കാരുമാണ്

• 1,762 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1,320 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 26,653 ആണ്. ഇതില്‍ 24,814 പേര്‍ വീടുകളിലും 153 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1,686 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• 258 പേരെ ആശുപത്രിയില്‍/ എഫ്എല്‍റ്റിസിയില്‍ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളില്‍/ എഫ്എല്‍റ്റിസികളില്‍ നിന്ന് 266 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

• നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം - 9,511 (ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത പോസറ്റീവ് കേസുകള്‍ ഉള്‍പ്പെടാതെ)

• കളമശ്ശേരി മെഡിക്കല്‍ കോളേജ് - 242

• പിവിഎസ് - 35

• സഞ്ജീവനി - 107

• സ്വകാര്യ ആശുപത്രികള്‍ - 833

• എഫ്എല്‍റ്റിസികള്‍ - 1,638

• വീടുകള്‍ - 6656

• രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,489 ആണ്.