ഓമല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് 40 ലക്ഷം രൂപയുടെ പുതിയ ബ്ലോക്ക് വരുന്നു

post

പത്തനംതിട്ട : ഓമല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ ബ്ലോക്കിന്റെ നിര്‍മാണ ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ വിനിയോഗിച്ചാണു പുതിയ ബ്ലോക്ക് നിര്‍മിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണു നിര്‍മാണ ചുമതല. 

പുതിയ ബ്ലോക്കില്‍ പ്രായമായ മാതാപിതാക്കള്‍ക്കുവേണ്ടി പാലിയേറ്റീവ് ഒപിയും, പാലിയേറ്റീവ് സ്റ്റോറും, രോഗികള്‍ക്കായി വെയ്റ്റിംഗ് ഏരിയായും, ഇമ്മ്യൂണൈസേഷന്‍ ഏരിയായും പ്രത്യേക ടോയ്‌ലെറ്റ് സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. അമ്മമാര്‍ക്കായി ഫീഡിംഗ് റൂം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും, സ്റ്റാഫിനും പ്രത്യേക മുറികളും ക്രമീകരിക്കും.

ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ജെ. ഇന്ദിരാദേവി, ഓമല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലക്ഷ്മി മനോജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ഷൈനു, വാര്‍ഡ് മെമ്പര്‍മാരായ സാജു കൊച്ചു തുണ്ടില്‍, വി.ജി. ശ്രീവിദ്യ, ബ്ലെസണ്‍ റ്റി. എബ്രഹാം, പി.എസ്. സുജിത് കുമാര്‍, പി.കെ. ജയശ്രീ, സി.കെ. അമ്പിളി, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ. ആര്‍. ജയന്‍, എച്ച്എംസി അംഗങ്ങളായ പി.ജി. പ്രസാദ്, അഡ്വ. മനോജ് കുമാര്‍, അനില്‍ കുമാര്‍, ഓമല്ലൂര്‍ സിപിഎം ലോക്കല്‍ സെക്രട്ടറി കെ. ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.