കൊന്നത്തടിയില്‍ നെല്‍കൃഷി വീണ്ടും തിരികെയെത്തുന്നു

post

ഇടുക്കി : സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയിലാണ് കൊന്നത്തടിയില്‍ വീണ്ടും നെല്‍കൃഷി തിരികെയെത്തുന്നത്. കൊന്നത്തടി സര്‍വ്വീസ് സഹകണ ബാങ്കിന്റെ നേതൃത്വത്തില്‍ തരിശായി കിടക്കുന്ന രണ്ടരയേക്കര്‍ സ്ഥലത്താണ് ആദ്യഘട്ട കൃഷിയിറക്കുന്നത്. ഞാറ്റുപാട്ടുകളുടെ അകമ്പടിയോടെ നടന്ന ഞാറുനടീലിന്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വ്വഹിച്ചു. കൊന്നത്തടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഞാറുനടീല്‍ ഉത്സവം വിപുലമായാണ് നടത്തിയത്. 

  വര്‍ഷങ്ങള്‍ക്ക് മുമ്പ് നൂറു ഹെക്ടറിലധികം  പ്രദേശത്ത് നെല്‍കൃഷിയുണ്ടായിരുന്ന പഞ്ചായത്താണ് കൊന്നത്തടി. കാലക്രമേണ അത് ഇല്ലാതാകുകയായിരുന്നു. ഈ സാഹചര്യത്തില്‍ കൊന്നത്തടിയില്‍ നിന്നും പടിയിറങ്ങുന്ന നെല്‍കൃഷിയെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സര്‍വ്വീസ് സഹകരണ ബാങ്ക്. കൊന്നത്തടി ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് എന്‍.എം ജോസ്, ഗ്രാമപഞ്ചായത്ത് അംഗം  ഉഷ മധു,ബാങ്ക് പ്രസിഡന്റ് എ ബി  സദാശിവന്‍, ബാങ്ക് സെകട്ടറി  അനീഷ് സി എസ്, കര്‍ഷകസഘം  ജില്ലാ സെകട്ടറി  എന്‍ വി ബേബി, ജോയിന്റ്  റെജിസ്ട്രര്‍ എച് അന്‍സാരി , പി എം സോമന്‍ , കൊന്നത്തടി കൃഷി ഓഫീസര്‍ നീതു ചന്ദ്രന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.