സൗജന്യ തൊഴില്‍മേള ജനുവരി 31 ന്
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍ കുന്നന്താനത്ത് കിന്‍ഫ്ര പാര്‍ക്കിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പിന്റെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനുവരി 31 ന് സൗജന്യ തൊഴില്‍മേള നടത്തുന്നു. അസാപ്പ് കേരള അടക്കം വിവിധ സ്ഥാപനങ്ങളില്‍ 100 ല്‍ പരം തൊഴില്‍ അവസരങ്ങളുണ്ട്. പത്ത്/ പ്ലസ് ടു / ഡിഗ്രി / പിജി തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി ഫോണ്‍- 9495999688.









