കുടുംബശ്രീയിൽ റിസോഴ്സ് പേഴ്സൺ: വാക്ക് -ഇൻ -ഇൻ്റർവ്യൂ 28ന്
കുടുംബശ്രീ ഇടുക്കി ജില്ലാമിഷൻ എഫ് എൻ എച്ച് ഡബ്ലിയു പദ്ധതിയിലേക്ക് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ (സി ആർ പി)/ വോളൻ്ററി റിസോഴ്സ് പേഴ്സൺ (വിആർ പി) തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിനായി വാക്ക്-ഇൻ- ഇന്റർവ്യൂ നടത്തുന്നു.വനിതകൾക്ക് അപേക്ഷിക്കാം. അഴുത, ദേവികുളം ബ്ലോക്കുകളിലായി 41 സി.ആർ.പി ഒഴിവുകളും 54 വി.ആർ.പി ഒഴിവുകളുമാണുള്ളത്.ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. ഉയർന്ന പ്രായ പരിധി 45 വയസ്.
ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളോടൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡേറ്റയും സഹിതം ജനുവരി 28ന് രാവിലെ 11 മണിയ്ക്ക് കുയിലിമലയിലുള്ള കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. ഇതേ തസ്തികയിലേയ്ക്ക് മുമ്പ് അപേക്ഷ സമർപ്പിച്ചവരും അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തിൽ കുടുംബശ്രീയിൽ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുത്ത മുൻ പരിചയമുള്ളവരെയും പരിഗണിക്കുന്നതാണ്.









