ആശാവർക്കറുടെ ഒഴിവിലേക്ക് ഇന്റർവ്യൂ 10 ന്

post

കരുണാപുരം ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിൽ താത്കാലികമായി ആശാവർക്കറെ നിയമിക്കുന്നതിനായി ഫെബ്രുവരി 10 ന് രാവിലെ 11 മണിക്ക് കരുണാപുരം എഫ്.എച്ച്.സി ഹാളിൽ (കുഴിത്തൊളു ഗവ.ആശുപത്രി)ഇന്റർവ്യൂ നടത്തും. അപേക്ഷകർ എട്ടാം വാർഡിലെ സ്ഥിര താമസക്കാരിയും, 25 നും 45 നും ഇടയിൽ പ്രായമുള്ള വിവാഹിതയും 10-ാം ക്ലാസ് യോഗ്യതയുള്ളവരുമായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് കരുണാപുരം ആശുപത്രി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04868 - 200025, 9496848324