പമ്പ മണല്‍ നീക്കം: ദേശീയ ഹരിത ട്രിബ്യൂണല്‍ വിലയിരുത്തി

post

പത്തനംതിട്ട: പമ്പയിലെ മണല്‍ നീക്കം വിലയിരുത്തുന്നതിനായി ദേശീയ ഹരിത ട്രിബ്യൂണല്‍ അംഗങ്ങള്‍ പമ്പ സന്ദര്‍ശിച്ചു. ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍. പദ്മാവതി, കെഎസ്ഡിഎംഎ സെക്രട്ടറി ശേഖര്‍ ലൂക്കോസ് കുര്യാക്കോസ്, ജില്ലാ കളക്ടര്‍ പി. ബി. നൂഹ്, റാന്നി ഡിഎഫ്ഒ പി. കെ. ജയകുമാര്‍ ശര്‍മ, ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഹരികൃഷ്ണന്‍, സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, ഡിഎം ഡെപ്യൂട്ടി കളക്ടര്‍ ബി. രാധാകൃഷ്ണന്‍, ജിയോളജിസ്റ്റ് എസ്. ശ്രീജിത്ത് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.