വേസ്റ്റ് ബിന്‍ വിതരണം ചെയ്തു

post

ശബരി : സന്നിധാനത്തെ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി പുണ്യം പൂങ്കാവനത്തിന്റെ നേതൃത്വത്തില്‍ വേസ്റ്റ് ബിന്‍ വിതരണം നടത്തി. പുണ്യം പൂങ്കാവനം സന്നിധാനം കോ ഓര്‍ഡിനേറ്റര്‍ വി അനില്‍കുമാര്‍  ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി എസ് രാജേന്ദ്രപ്രസാദിന് ബിന്നുകള്‍ കൈമാറി. പുണ്യം പൂങ്കാവനം ഇരുനൂറ് ഇരുമ്പ് ബിന്നുകളാണ് സന്നിധാനത്ത് വിതരണം ചെയ്യുക. ആദ്യഘട്ടമായെത്തിയ അന്‍പത് ബിന്നുകളാണ് ദേവസ്വം ബോര്‍ഡിന് കൈമാറിയത്. നടപ്പന്തല്‍, വടക്കേനട, ഫ്‌ളൈഓവര്‍, മാളികപ്പുറം തിരുമുറ്റം എന്നിവിടങ്ങളിലാണ് ബിന്നുകള്‍ സ്ഥാപിക്കുക. ശബരിമല സന്നിധാനം, നിലയ്ക്കല്‍, പമ്പ, എരുമേലി എന്നിവിടങ്ങള്‍ ശുചിയായി സൂക്ഷിക്കുക, പരിസ്ഥിതിക്ക് കോട്ടംവരാതെ സുരക്ഷിതവും സുഗമവുമായി തീര്‍ഥാടനം നടത്തുക എന്നി ലക്ഷ്യത്തോടെ 2011 ല്‍ ആരംഭിച്ചതാണ് 'പുണ്യം പൂങ്കാവനം' പദ്ധതി.അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ഡ്യൂട്ടി മജിസ്‌ട്രേറ്റ് എം ടി അനില്‍കുമാര്‍ ,ദേവസ്വം ചീഫ് എഞ്ചിനിയര്‍ അജിത് കുമാര്‍, പുണ്യം പൂങ്കാവനം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.