മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി: ഗ്രാമീണ റോഡുകളുടെ നിര്‍മാണോദ്ഘാടനം നടത്തി

post

പത്തനംതിട്ട : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളനട പഞ്ചായത്തിലെ  കല്ലുവരമ്പ് - മാന്തുക, മാന്തുക ക്ഷേത്രം - കല്ലുംകുട്ടത്തില്‍ പടി എന്നീ ഗ്രാമീണ റോഡുകളുടെ നിര്‍മാണ ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു.  കുളനട പഞ്ചായത്തിലെ വാര്‍ഡ് 15 ല്‍ വരുന്ന കല്ലുവരമ്പ് - മാന്തുക റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തങ്ങള്‍ക്ക് 12 ലക്ഷം രൂപയും, വാര്‍ഡ് രണ്ടിലെ മാന്തുക ക്ഷേത്രം - കല്ലുംകുട്ടത്തില്‍ പടി റോഡ്  കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 10 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.

വാര്‍ഡ് എട്ടിലെ മണല്‍ത്തറ - പാറപ്പാട് റോഡ്, വാര്‍ഡ് 11 ലെ മാര്‍ത്തോമാ പള്ളി പള്ളിപ്പറമ്പില്‍ - നെടിയകാല പടി റോഡ്, ഉളനാട് വലിയപള്ളി - പാരിഷ് ഹാള്‍ റോഡ്, മണ്ണുവടക്കെ പടി - ഏഴുവങ്ങേല്‍ പടി റോഡ്, കൊട്ടാരത്തില്‍ പടി - കോണത്തുമൂല റോഡ് , വാര്‍ഡ് 10 ലെ പള്ളിയില്‍ പടി - താനുവേലില്‍ പടി റോഡ്, മണ്ണക്കടവ് കോളനി റോഡ് - കോണത്തുമൂല  എന്നിവയാണ് കുളനട പഞ്ചായത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന മറ്റ് റോഡുകള്‍. അന്‍പതില്‍ അധികം റോഡുകളാണ് ആറന്മുള മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് മണ്ഡലത്തില്‍ 8.78 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

എംഎല്‍എയോടൊപ്പം പഞ്ചായത്ത് അംഗങ്ങളായ എല്‍സി ജോസഫ്, എം.കെ വിശ്വകലാ,  പോള്‍ രാജന്‍, സൂസന്‍ തോമസ്, മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം ഡി. ധര്‍മ്മരാജ പണിക്കര്‍, കെ.എന്‍. പരമേശ്വര കുറുപ്പ്,  ഡി. രാജ് മോഹന്‍, കെ.എസ്. ദിവാകരന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.