മേലൂട് പട്ടികജാതി കോളനി മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
 
                                                പത്തനംതിട്ട:  ജില്ലാ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച്  ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന, പള്ളിക്കല്‍ ഡിവിഷനിലെ പളളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട മേലൂട് പട്ടികജാതി കോളനിയില്‍ നടപ്പിലാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം ടി. മുരുകേശ് നിര്‍വഹിച്ചു. പളളിക്കല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  എ.പി സന്തോഷ് അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മായ ഉണ്ണികൃഷ്ണന്‍ ആശംസഅര്‍പ്പിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ എന്‍.സുരേന്ദ്രന്‍ പദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മണ്ണ് സംരക്ഷണ ഓഫീസ് ജീവനക്കാരായ ഓവര്‍സിയര്‍ അനില്‍ കുമാര്‍,  ഇ.കെ കല, അഞ്ജലി, സുരേഷ് കുമാര്‍, മനു ജോസി,  സജികുമാര്‍, പ്രദേശവാസികള്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പ്രത്യേക ഘടക പദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കായി പദ്ധതി പരിമിതപ്പെടുത്തിയിരിക്കുന്നു.










