വിതുര പഞ്ചായത്തില്‍ നടത്തിയത് 35 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍: വി.കെ. മധു

post

തിരുവനന്തപുരം : കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിതുര ഗ്രാമപഞ്ചായത്തില്‍ 35 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ജില്ലാ പഞ്ചായത്ത് നടത്തിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു പറഞ്ഞു. വിതുര ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ പുതുതായി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയിയിരുന്നു അദ്ദേഹം. നവകേരള മിഷന്റെ ഭാഗമായുള്ള നാല് മിഷനുകളിലൂടെ പഞ്ചായത്തില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കിയതായും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും കോവിഡ് കാലത്തെ സജീവ പ്രവര്‍ത്തനങ്ങളിലൂടെ നാടിന് അഭിമാനമായ വോളന്റിയര്‍മാരെയും ചടങ്ങില്‍ ആദരിച്ചു. വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എല്‍. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം. ലാലി, വിതുര ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എസ് അനുസചേതനന്‍, ഐ.ഐ.എസ്.ഇ.ആര്‍ ജോയിന്റ് രജിസ്ട്രാര്‍ മനോജ് എന്നിവര്‍ പങ്കെടുത്തു.