വാഹന ഗതാഗതം തടസ്സപ്പെടും

post

കുഞ്ചാലുംമൂട്- തമലം- കേശവ് ദേവ് റോഡിൽ ബി.എം പ്രവർത്തികൾ ചെയ്യുന്നതിന്റെ ഭാഗമായി ഡിസംബർ 15 മുതൽ പൂർണ്ണമായും വാഹന ഗതാഗതം തടസ്സപ്പെടും. മുടവൻമുഗൾ നിന്നും തമലം വഴി കുഞ്ചാലുംമൂട് പോകേണ്ടുന്ന വാഹനങ്ങൾ പൂജപ്പുര വഴിയും പാപ്പനംകോട് നിന്നും തമലം വഴി കുഞ്ചാലുംമൂട് പോകേണ്ടുന്ന വാഹനങ്ങൾ കരമന വഴിയും പോകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.