സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പാളയത്തെ യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ (സ്റ്റുഡന്റസ് സെന്റർ) യിൽ വച്ച് ഡിസംബർ 27 രാവിലെ 10.30 ന് മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് പത്താം ക്ലാസ്, പ്ലസ് ടു, ഐ.ടി.ഐ., ഡിപ്ലോമ, ഡിഗ്രി, ബി.കോം, ബി.ടെക് എന്നീ യോഗ്യതയുള്ളവരെ ഉൾക്കൊള്ളിച്ചു കൊണ്ട് അഭിമുഖം നടത്തും. രജിസ്ട്രേഷൻ പ്രായപരിധി 40 വയസ്സ്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ നമ്പർ : 8921916220.










