കെ.ടെറ്റ്; സർട്ടിഫിക്കറ്റ് പരിശോധന നടത്തും

post

2025 ജൂൺ വിജ്ഞാപന പ്രകാരം കെ.ടെറ്റ് പരീക്ഷയെഴുതി വിജയിച്ച വിദ്യാർത്ഥികളുടെയും മറ്റ് വർഷങ്ങളിൽ കെ.ടെറ്റ് എഴുതി വിജയിച്ചവരുടെയും അസൽ സർട്ടിഫിക്കറ്റ് പരിശോധന ഡിസംബർ 23, 24, 26, 27, തീയതികളിലായി രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെ തിരുവനന്തപുരം എസ്.എം.വി. ഗവ. മോഡൽ എച്ച്.എസ്.എസിൽ നടത്തും. അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം വെരിഫിക്കേഷന് എത്തിച്ചേരണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.