വ്യായാമം പ്രോത്സാഹിപ്പിക്കാന്‍ ഫിറ്റ് ഇന്ത്യ യൂത്ത് ക്ലബ്ബുകള്‍

post

ഇടുക്കി: കായികപ്രവര്‍ത്തനങ്ങളോടൊപ്പം വ്യായാമവും പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രാമീണ മേഖലയില്‍ ഇനി ഫിറ്റ് ഇന്ത്യ യൂത്ത് ക്ലബ്ബുകളും. കേന്ദ്രയുവജനകാര്യ കായീക മന്ത്രാലയത്തിന്റെ നേതൃത്വത്തിലുളള ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ ഭാഗമായാണ് നെഹ്റു യുവ കേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകളെ ഫിറ്റ് ഇന്ത്യ യൂത്ത് ക്ലബ്ബുകളാക്കി രജിസ്റ്റര്‍ ചെയ്യുന്നത്.

കായിക പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ക്ലബ്ബിലെ അംഗങ്ങളും വീടുകളില്‍ ദിവസ വ്യായാമ    പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും മറ്റുളളവരെക്കൂടി വ്യായാമത്തിന് പ്രോത്സാഹിപ്പിക്കുകയും    പങ്കാളിയാക്കുകയും ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്. വ്യായാമം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍,    വീഡിയോ എന്നിവ ഫിറ്റ് ഇന്ത്യ വെബ് സൈറ്റില്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യ   ണം. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകള്‍ക്ക് പദ്ധതിപ്രകാരം ഗ്രേഡിങ് ലഭിക്കും.    കായിക ഉപകരണങ്ങള്‍ക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹത ലഭിക്കുമെന്നും നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോ-ഓഡിനേറ്റര്‍ കെ. ഹരിലാല്‍ പറഞ്ഞു. നെഹ്റു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബ്ബുകള്‍ക്ക് www.fitindia.gov.in എന്ന സൈറ്റില്‍ ഇ-മെയില്‍ ഐഡി നല്‍കി രജിസ്ട്രേഷന്‍ നടത്താം.