പി. വി എസ് ആശുപത്രിയില്‍ അണുനശീകരണം നടത്തി

post

എറണാകുളം : ജില്ലയിലെ കോവിഡ് 19 അപെക്‌സ് ചികിത്സ കേന്ദ്രമായ കലൂര്‍ പി. വി. എസ് ആശുപത്രിയുടെ പഴയ ബ്ലോക്കും പരിസരവും അണുനശീകരണം നടത്തി വൃത്തിയാക്കി. ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസ്, ഇന്‍ഡയറക്റ്റ് ടാക്സ് ആന്‍ഡ് നാര്‍ക്കോട്ടിക്‌സ് കൊച്ചി സോണല്‍ ക്യാമ്പസ്സിന്റെ സഹായത്തോടെയാണ് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഒരു വര്‍ഷത്തോളമായി പ്രവര്‍ത്തന രഹിതമായി കിടക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. അക്കാഡമിയുടെ സ്വച്ഛത ആക്ഷന്‍ പ്ലാന്‍ 2020 ന്റെ ഭാഗമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായത്. അക്കാദമി അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ മനീഷ് ചന്ദ്ര ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ആശുപത്രി സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും കോവിഡ് സെന്റര്‍ ചുമതലക്കാരായ ഡോ. ഹനീഷ്, ഡോ. അന്‍വര്‍ എന്നിവരെ നേരില്‍ കണ്ടു കൂടുതല്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.