ജില്ലയില്‍ 42 ദുരിതാശ്വാസ ക്യാമ്പുകളില്‍ മൂന്നു താലൂക്കുകളിലെ 706 കുടുംബങ്ങളിലെ 2212 പേര്‍

post

പത്തനംതിട്ട : ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവരില്‍ കോന്നി, അടൂര്‍, മല്ലപ്പള്ളി താലൂക്കുകളിലെ മുഴുവന്‍പേരും വീടുകളിലേക്കു മടങ്ങി. തിരുവല്ല, കോഴഞ്ചേരി, റാന്നി താലൂക്കുകളിലെ 42 ദുരിതാശ്വാസ ക്യാമ്പുകളില്‍ 706  കുടുംബങ്ങളിലെ 2212 പേരാണ് അവശേഷിക്കുന്നത്. ഇതില്‍ 878 പുരുഷന്‍മാരും 950 സ്ത്രീകളും 384 കുട്ടികളും ഉള്‍പ്പെടുന്നു. ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 60 വയസിനു മുകളിലുള്ള 108 പേരും ഉള്‍പ്പെടും. 

ഏറ്റവും കൂടുതല്‍പേര്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളതു തിരുവല്ല താലൂക്കിലാണ്. ഇവിടെ 39  ക്യാമ്പുകളിലായി 601  കുടുംബങ്ങളിലെ 1852 പേരെയാണു താമസിപ്പിച്ചിരിക്കുന്നത്. ഇതില്‍ 759 പുരുഷന്‍മാരും 799 സ്ത്രീകളും 294 കുട്ടികളും ഉള്‍പ്പെടുന്നു. തിരുവല്ല താലൂക്കിലെ ക്യാമ്പുകളില്‍ 60 വയസിനു മുകളിലുള്ള 74 പേരാണു കഴിയുന്നത്. 

കോഴഞ്ചേരി താലൂക്കില്‍ രണ്ടു ക്യാമ്പുകളിലായി 91 കുടുംബങ്ങളിലെ 320 പേരാണു താമസിക്കുന്നത്. ഇതില്‍ 104 പുരുഷന്‍മാരും 135 സ്ത്രീകളും 81 കുട്ടികളും ഉള്‍പ്പെടും. ഇക്കൂട്ടത്തില്‍ 60 വയസിനു മുകളിലുള്ള 32 പേരും ഉണ്ട്. 

റാന്നി താലൂക്കില്‍ ഒരു  ക്യാമ്പില്‍ 14 കുടുംബങ്ങളില്‍ നിന്നായി 40 പേരാണു കഴിയുന്നത്. ഇതില്‍ 15 പുരുഷന്‍മാരും 16 സ്ത്രീകളും ഒന്‍പത് കുട്ടികളും ഉള്‍പ്പെടുന്നു. ഇവിടെ 60 വയസിനു മുകളിലുള്ള രണ്ടു പേരുമുണ്ട്.