കുടിശ്ശിക നിവാരണം

post

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ 10 വർഷത്തിനുള്ളിൽ 24 മാസത്തിലധികം അംശാദായം കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അംശാദായ കുടിശ്ശിക പിഴ സഹിതം ഫെബ്രുവരി 2 നകം അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം. 60 വയസ്സ് പൂർത്തിയാക്കിയ തൊഴിലാളികൾക്ക് കുടിശ്ശിക അടയ്ക്കുന്നതിനും അംഗത്വം പുനഃസ്ഥാപിക്കുന്നതിനും ഇനി ഒരു അവസരം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദ വിവരങ്ങൾക്ക്: 0471– 2729175.