ജില്ലയിലെ ക്യാമ്പുകളിൽ 1139 പേർ

post

എറണാകുളം: ശക്തമായ കാലവർഷ പെയ്ത്തിൽ ജില്ലയിലെ 417 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചു. വെള്ളപ്പൊക്കം, കടൽക്ഷോഭം, മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ ഭീഷണി ഉള്ള സ്ഥലങ്ങളിൽ നിന്നാണ് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുള്ളത്.

ജില്ലയിൽ നിലവിൽ 52 ക്യാമ്പുകൾ ആണ് പ്രവർത്തിക്കുന്നത്. ജനറൽ, 60 വയസിനു മുകൾ പ്രായമായവർ, നിരീക്ഷണത്തിൽ ഉള്ളവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ആലുവയിൽ അഞ്ചു ക്യാമ്പുകളും കണയന്നൂർ താലൂക്കിൽ പത്ത്  ക്യാമ്പുകളും കൊച്ചിയിൽ രണ്ട് ക്യാമ്പുകളും കോതമംഗലത്ത് ഏഴു ക്യാമ്പുകളും കുന്നത്തുനാട് രണ്ട് ക്യാമ്പുകളും മുവാറ്റുപുഴയിൽ ഒൻപതു  ക്യാമ്പുകളും നിലവിൽ പ്രവർത്തിക്കുന്നുണ്ട്. പറവൂരിൽ 17 ക്യാമ്പുകൾ ആണ് പ്രവർത്തിക്കുന്നത്.  ജില്ലയിൽ ഇതുവരെ ആറ് വീടുകൾ പൂർണമായും 228 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. 

നേരിയമംഗലത്തിനു സമീപം റോഡിൽ വിള്ളലും മണ്ണൊലിപ്പും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പ്രദേശവാസികളായ 31 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ജോയോളജിസ്റ്റുകൾ സ്ഥലം സന്ദർശിച്ചു സ്ഥിതി ഗതികൾ വിലയിരുത്തി.