വെള്ളപ്പൊക്ക നിവാരണം: സിയാൽ നിർമിച്ച പാലങ്ങൾ ഗതാഗതത്തിന് തുറന്നുകൊടുത്തു

post

കൊച്ചി: വെള്ളപ്പൊക്ക നിവാരണ പദ്ധതിയുടെ ഭാഗമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ്(സിയാൽ) നിർമിച്ച രണ്ട് പാലങ്ങൾ പൊതുഗതാഗതത്തിന് തുറന്നുകൊടുത്തു. എ.പി.വർക്കി റോഡിലും കുഴിപ്പള്ളത്തും 20.48 കോടി രൂപ ചെലവിട്ട് നിർമിച്ച പാലങ്ങളും അപ്രോച്ച് റോഡുമാണ് പൊതുഗതാതത്തിന് തുറന്നുകൊടുത്തത്.

സമീപത്തെ നാല് പഞ്ചായത്തുകളേയും അങ്കമാലി നഗരസഭയേയും ഉൾപ്പെടുത്തിയുള്ള സമഗ്ര വെള്ളപ്പാക്ക നിവാരണ പദ്ധതിയ്ക്ക് കഴിഞ്ഞ വർഷം സിയാൽ തുടക്കമിട്ടിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി നിരവധി റോഡുകളും പാലങ്ങളും സിയാൽ പണികഴിപ്പിച്ചുവരുന്നു. ചെങ്ങൽതോടിന്റെ വടക്കുഭാഗത്ത് എ.പി.വർക്കി റോഡിൽ നിർമിച്ച പാലവും തെക്കുഭാഗത്ത് കുഴിപ്പള്ളത്ത് നിർമിച്ച പാലവുമാണ് കഴിഞ്ഞദിവസം പൊതുഗതാഗതത്തിന് തുറന്നുകൊടുത്തത്. എ.പി.വർക്കി റോഡിൽ 8.48 കോടി രൂപമുടക്കി പാലവും 4.84 കോടി രൂപ മുടക്കി അപ്രോച്ച് റോഡും പണികഴിപ്പിച്ചു. കുഴിപ്പള്ളത്ത് 8.26 കോടി രൂപമുടക്കിയാണ് പാലം നിർമിച്ചത്. എ.പി.വർക്കി റോഡിൽ പാലം പണി പൂർത്തിയായതോടെ തുറവുംകര മേഖലയിലുള്ളവർക്ക് ചെങ്ങൽ, കാലടി, അങ്കമാലി ഭാഗത്തേയ്ക്ക് എളുപ്പത്തിൽ പോകാനാകും. കുഴിപ്പള്ളം പാലം പൊതുഗതാഗതത്തിന് തുറന്നുകൊടുത്തതോടെ വിമാനത്താവളത്തിന്റെ തെക്കുഭാഗത്തുള്ളവർക്ക് വേഗത്തിൽ നെടുമ്പാശ്ശേരിയിൽ എത്താൻ കഴിയും. നാലുമാസം കൊണ്ടാണ്. 40 മീറ്റർ നീളത്തിലും 9 മീറ്റർ വീതിയിലുമാണ് പാലങ്ങൾ പണികഴിപ്പിച്ചിട്ടുള്ളത്.

ഈ പാലം നിർമാണം പൂർത്തിയാക്കിയത്. ചെങ്ങൽതോടിന് നാൽപ്പത് മീറ്ററോളം വീതിയുണ്ടായിരുന്ന സ്ഥലങ്ങളാണിവ. നേരത്തെ തോട് നികത്തി നിർമിച്ച ചപ്പാത്തുകളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഈ മേഖലയിലെ വെള്ളപ്പൊക്കത്തിന് ഈ മേഖലയിലെ വെള്ളക്കെട്ടിന് പ്രധാനകാരണവും ഈ ചപ്പാത്തുകളായിരുന്നു. വെള്ളപ്പൊക്ക നിവാരണ പദ്ധതിയുടെ ഭാഗമായി ചെത്തിക്കോട്, തുറവുങ്കര പ്രദേശങ്ങളിലും സിയാൽ പാലങ്ങൾ പണിയുന്നുണ്ട്.