കൊടുങ്ങല്ലൂരില്‍ തോടുകള്‍ കവര്‍ സ്‌ളാബിട്ട് സംരക്ഷിക്കുന്നു

post

തൃശൂര്‍ : കൊടുങ്ങല്ലൂര്‍ നഗരസഭ പരിധിയിലെ തോടുകള്‍ കവര്‍ സ്‌ളാബിട്ട് സംരക്ഷിക്കുന്നു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം വിനിയോഗിച്ചാണ് സംരക്ഷണം. കോട്ടപ്പുറം വിന്നേഴ്‌സ് കോളേജിന് സമീപമുള്ള തോടിന്റെ ഇരുവശങ്ങളിലും കല്ലുകെട്ടി മുകളില്‍ കവര്‍ സ്ലാബുകളിട്ട് പ്രവര്‍ത്തനോദ്ഘാടനം നടത്തി. അഡ്വ.വി.ആര്‍.സുനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 105 മീറ്റര്‍ നീളമുള്ള തോടിന്റെ വശങ്ങളില്‍ കരിങ്കല്‍ ഭിത്തി കെട്ടി മുകളില്‍ രണ്ട് മീറ്റര്‍ വീതിയിലാണ് സ്ലാബുകളിടുന്നത്. നഗരസഭ ചെയര്‍മാന്‍ കെ.ആര്‍.ജൈത്രന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ഹണി പീതാംബരന്‍, കൗണ്‍സിലര്‍മാര്‍, മുനിസിപ്പല്‍ എഞ്ചിനിയര്‍ സി എസ് പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.