ബി.ഫാം: ആദ്യഘട്ട അലോട്ട്മെന്റ്

post

കേരളത്തിലെ സർക്കാർ ഫാർമസി കോളേജുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും 2025 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേയ്ക്ക് പ്രവേശനത്തിനുള്ള ആദ്യഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ അലോട്ട്‌മെന്റ് മെമ്മോയും അസ്സൽ രേഖകളും സഹിതം ഡിസംബർ 15 വൈകിട്ട് 4ന് മുൻപ് ബന്ധപ്പെട്ട കോളേജുകളിൽ അഡ്മിഷൻ നേടണം. വിശദവിവരങ്ങൾക്ക്: 0471-2332120, 0471-2338487, 0471-2525300.