പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം: രണ്ടാംഘട്ട അലോട്ട്‌മെന്റ്
കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (ആർ.സി.സി), സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ പി.ജി. മെഡിക്കൽ 2025 സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു. രണ്ടാംഘട്ട അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടുന്നതിനായി അപേക്ഷകർക്ക് ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും ഒഴിവാക്കുന്നതിനും പുനക്രമീകരിക്കുന്നതിനുമുള്ള സൗകര്യം കാൻഡിഡേറ്റ് പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ പങ്കെടുക്കുന്നവർ ഡിസംബർ 17 വൈകിട്ട് 5 നകം മേൽ പറഞ്ഞ നടപടികൾ പൂർത്തിയാക്കണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 -2332120, 2338487.







