പരാതികള്‍ 112 ല്‍ വിളിച്ച് പോലീസിനെ അറിയിക്കാം

post

പത്തനംതിട്ട: കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ ഏത് അടിയന്തരഘട്ടവും നേരിടാന്‍ ജില്ലാ പോലീസ് സജ്ജമാണെന്നും എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു നടപ്പാക്കും. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങളുടെ പരാതികളും മറ്റും ഇ ആര്‍ എസ് എസ് ഹെല്‍പ് ലൈന്‍ നമ്പറായ 112 ല്‍ വിളിച്ച് പൊലീസിനെ അറിയിക്കാം.

കോവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും, നിബന്ധനകളും ജനങ്ങള്‍ അനുസരിക്കണം. ക്വാറന്റീനില്‍ കഴിയുന്നവര്‍ വ്യവസ്ഥകള്‍ ലംഘിക്കാതെ മുറികള്‍ക്കുള്ളില്‍ കഴിയണം. ഒരുതരത്തിലുള്ള ലംഘനങ്ങളും അനുവദിക്കില്ല. ലംഘനങ്ങള്‍ക്കെതിരെയും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ തുടരും. ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്ക് ഇന്നലെ 52 കേസുകളിലായി 57 പേരെ അറസ്റ്റ് ചെയ്യുകയും 11 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാത്ത 208 ആളുകള്‍ക്ക് നോട്ടീസ് നല്‍കിയതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.