സ്പോർട്സ്/ ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങുന്നതിന് സാമ്പത്തിക സഹായം

കായിക ക്ലബ്ബുകൾക്കും സർക്കാർ സ്‌കൂളുകൾക്കും സ്പോർട്സ്, ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങുന്നതിന് സാമ്പത്തിക സഹായം അനുവദിക്കുന്നതിന് കായിക, യുവജനകാര്യ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിന്റെ മാതൃക, സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം എന്നിവ https://dsya.kerala.gov.in ൽ ലഭ്യമാണ്. സാമ്പത്തിക സഹായത്തിന് അപേക്ഷിക്കുന്ന ഗവ. സ്‌കൂളുകൾ/ ക്ലബ്ബുകൾ മാർഗരേഖയിൽ പ്രതിപാദിക്കുന്ന എല്ലാ രേഖകളും ഉൾപ്പെടെ നവംബർ 7ന് മുമ്പ് അതത് ജില്ലാ സ്‌പോർട്സ് കൗൺസിലിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം.