‘എൻജിനീയറിങ് വിത്ത് പൈത്തൺ’ ഓൺലൈൻ പരിശീലനത്തിന് അവസരം

post

ഐസിഫോസ് ‘എൻജിനീയറിങ് വിത്ത് പൈത്തൺ’ എന്ന വിഷയത്തിൽ നവംബർ 3 മുതൽ 20 വരെ, 30 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സർട്ടിഫിക്കേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. വൈകുന്നേരം 6 മുതൽ 8 വരെയാണ് പരിശീലനം. ഒരു ബാച്ചിൽ 50 പേർക്കാണ് പങ്കെടുക്കാൻ സാധിക്കുക. 2,500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രൊഫഷണലുകൾക്കും വേണ്ടി രൂപകൽപന ചെയ്തിരിക്കുന്ന ഈ പ്രോഗ്രാമിലേക്ക് ഒക്ടോബർ 31 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും: www.icfoss.in/events  സന്ദർശിക്കുക. ഫോൺ: 91 7356610110/ +91 471 2413012/ 13/ 14/ +91 9400225962.