എൻജിനീയറിങ് കോളേജിൽ പ്രോജക്ട് ഫെല്ലോ തസ്തികയിൽ ഒഴിവ്

post

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിലെ സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിലെ ട്രാൻസ്പോർട്ടേഷൻ റിസർച്ച് സെന്ററിന്റെ കീഴിൽ പ്രോജക്ടിന് വേണ്ടി പ്രോജക്ട് ഫെല്ലോ താൽക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്/ ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ്ങിൽ എം.ടെക്കും പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപ്പര്യമുള്ളവർ ബയോഡാറ്റ സഹിതം ഒക്ടോബർ 17ന് രാവിലെ 9.30ന് കോളേജിലെ സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ വച്ച് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.