പി.ജി. നഴ്സിംഗ് രണ്ടാംഘട്ട അലോട്ട്‌മെൻ്റ് പ്രസിദ്ധീകരിച്ചു; ഒക്ടോബർ 18ന് 3 മണിക്ക് മുമ്പ് പ്രവേശനം നേടണം

post

2025-26 അധ്യയന വർഷത്തിലെ ബിരുദാനന്തര ബിരുദ നഴ്സിംഗ് (പി.ജി.നഴ്സിംഗ്) കോഴ്സുകളിലേക്കുളള രണ്ടാംഘട്ട കേന്ദ്രീകൃത അന്തിമ അലോട്ട്മെന്റ് ലിസ്റ്റ്  www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.  അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഒക്ടോബർ 16 മുതൽ ഒക്ടോബർ 18 വൈകുന്നേരം 3 മണിക്കകം അലോട്ട്മെന്റ് മെമ്മോയും  അസൽ രേഖകളും സഹിതം അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഹാജരായി പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക്  www.cee.kerala.gov.in സന്ദർശിക്കുക. ഹെൽപ് ലൈൻ: 0471-2332120 | 0471-2338487 | 0471-2525300.