ഫേയ്‌സ് ഷീല്‍ഡിനു പിന്നാലെ ഗോഗല്‍ നിര്‍മിച്ച് ജില്ലാ വ്യവസായ കേന്ദ്രം

post

പത്തനംതിട്ട : കോവിഡ് പ്രതിരോധത്തിനായി ഫേയ്‌സ് ഷീല്‍ഡുകള്‍ക്കു പുറമെ കണ്ണിനെ സംരക്ഷിക്കാന്‍ ഗോഗല്‍ നിര്‍മിക്കുകയാണ് ജില്ലാ വ്യവസായ കേന്ദ്രം. ജില്ലയിലെ കോവിഡ് ഐസലേഷന്‍ വാര്‍ഡുകളില്‍ ഉപയോഗിക്കുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രം 225 ഗോഗല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍. ഷീജയ്ക്ക് (ആരോഗ്യം) കൈമാറി.

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍  എംബിഎസ് കണ്‍ട്രോള്‍സിന്റെ സഹായത്തോടെ കുന്നന്താനം വ്യവസായ വികസന പ്ലോട്ടിലാണ് ഗോഗല്‍ നിര്‍മിക്കുന്നത്.  5000 ഗോഗല്‍ നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മനേജര്‍ ഡി. രാജേന്ദ്രന്‍ പറഞ്ഞു.  പെറ്റ് ഷീറ്റ്, ഇലാസ്റ്റിക്, പിയു ഫോം എന്നിവയാണ് ഗോഗല്‍ നിര്‍മിക്കുവാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു ഗോഗലിന് 20 മുതല്‍ 25 രൂപ വരെ വിലവരും