പിറവം നഗരസഭയില്‍ നിര്‍ദ്ധനരോഗികൾക്കായി ഹെല്‍ത്ത്കിറ്റ് പദ്ധതി

post

എറണാകുളം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പിറവം നഗരസഭയില്‍ നിര്‍ധനരോഗികൾക്കായി ഹെല്‍ത്ത് കിറ്റുകൾ വിതരണം ചെയ്യുന്നു. ജില്ലാ ഭരണകൂടവും ബി.പി.സി.എല്ലും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹെല്‍ത്ത് കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ എസ്. സുഹാസ് കളക്ട്രേറ്റില്‍ നിര്‍വ്വഹിച്ചു.

പിറവം നഗരസഭാ പരിധിയില്‍ ക്യാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം എന്നിവബാധിച്ച നിര്‍ധന രോഗികൾക്ക് സാനിറ്റൈസര്‍, മാസ്‌ക്, അവശ്യമരുന്നുകൾ, ആരോഗ്യപാനീയങ്ങൾ, പാൽപ്പൊടി എന്നിവ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. പദ്ധതിക്കായി ബി.പി.സി.എല്ലിന്റെ സി.എസ്.ആര്‍ ഫണ്ടിൽ നിന്നും 5.12 ലക്ഷം രൂപ നൽകി. ജില്ലാ ഭരണകൂടം ആരോഗ്യപാനീയവും പാല്‍പ്പൊടി പായ്ക്കറ്റുകളും ഇതോടൊപ്പം ലഭ്യമാക്കി.