എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിൽ അഭിമുഖം

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സെപ്റ്റംബർ 20 രാവിലെ 10 ന് രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ (ഓട്ടോ / മെക്കാനിക്കൽ / ഇലക്ട്രോണിക്സ്), ബിരുദം, ബിടെക് ബി.കോം ടാലി, പി.ജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായ പരിധി 40 വയസ്സ്, പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത്, അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ : 8921916220, 04712992609.