ഐസിഫോസ്സിലെ ഗവേഷണ പ്രോജക്ടിൽ ഇൻന്റേൺഷിപിന് അവസരം

ഐസിഫോസ്സിൽ കേന്ദ്ര സർക്കാർ ഫണ്ട് നൽകുന്ന ഗവേഷണ പ്രോജക്ടിലേക്ക് കരാറടിസ്ഥാനത്തിൽ ഇന്റേണുകളായി ബിരുദധാരികളെ നിയമിക്കും. യോഗ്യത : എം.എസ്.സി (സി.എസ്/ഐടി)/എംസിഎ/എംടെക് (സർക്യൂട്ട് ബ്രാഞ്ചസ്)/ എംടെക് (കംപ്യൂട്ടേഷണൽ ലിംഗ്യുസ്റ്റിക്സ്)/എംഎ (കംപ്യൂട്ടേഷണൽ ലിംഗ്യുസ്റ്റിക്സ് / ലിംഗ്യുസ്റ്റിക്സ്) അല്ലെങ്കിൽ ബിടെക്ക് (സർക്യൂട്ട് ബ്രാഞ്ചസ്) / ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ തത്തുല്യം / ബിസിഎ/പിജി (ലിംഗ്യുസ്റ്റിക്സ്). താൽപര്യമുള്ളവർ സെപ്റ്റംബർ 24ന് ഐസിഫോസ്സിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയുമായി പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് https://icfoss.in , 0471 2700012/13/14; 0471 2413013; 9400225962.