ഗവ.ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനം

post

തിരുവനന്തപുരം ഗവ.ഐ.ടി.ഐയിൽ ടെക്‌നീഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്‌സ് ട്രേഡിൽ ഇൻസ്ട്രക്ടർ (ഗസ്റ്റ്) ഒഴിവിലേക്ക് E/BT/T കാറ്റഗറിയിൽ (പി എസ് സി റൊട്ടേഷൻ അനുസരിച്ച്) താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തും. ഉദ്യോഗാർത്ഥികൾ 20ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുമായി ചാക്ക ഐടിഐ പ്രിൻസിപ്പാളിന് മുന്നിൽ ഹാജരാകണം. എസ്.എസ്.എൽ.സി/ ബന്ധപ്പെട്ട ട്രേഡിൽ എൻടിസി യും 3 വർഷ പ്രവർത്തി പരിചയവും അല്ലെങ്കിൽ എൻ എ സി യും ഒരു വർഷ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിംഗ് ഡിപ്ലോമ / ഡിഗ്രി ആണ് യോഗ്യത.