ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ആവശ്യം

post

എറണാകുളം: കൊച്ചിനഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. മന്ത്രി വി.എസ് സുനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ എം.എല്‍.എമാര്‍ തങ്ങളുടെ മണ്ഡലത്തിലുൾപ്പെടുന്ന വിവിധ തോടുകളുടെ ശുചീകരണ പ്രവർത്തനങ്ങളും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടി. നിര്‍ദ്ദേശങ്ങൾ അടിയന്തരപ്രാധാന്യത്തോടെ പരിഗണിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് ജില്ലാ കക്ടര്‍ എസ്. സുഹാസ് പറഞ്ഞു.

പേരണ്ടൂര്‍ തോടില്‍ നീരൊഴുക്ക് സുഗമമാക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. പേരണ്ടൂര്‍ കനാലിന്റെ രണ്ട് അറ്റങ്ങളിലും വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നവിധം നടപടി സ്വീകരിച്ചില്ലെങ്കിൽ പേരണ്ടൂർ തോടിലെ പ്രവൃത്തികൾക്ക് ഫലമില്ലാതാകുമെന്ന് ചൂണ്ടിക്കാട്ടിയ കളക്ടര്‍ അടിയന്തരനടപടി സ്വീകരിക്കാൻ കൊച്ചി നഗരസഭ ഉദ്യോഗസ്ഥക്ക് നിര്‍ദ്ദേശം നല്‍കി.

പള്ളുരുത്തി ഭാഗത്തെ ഏറനാട്, കട്ടത്തറ തോടുകൾ ബ്രേക്ക്ത്രൂ പദ്ധതിയില്‍ ഉൾപ്പെടുത്തി നീരൊുക്ക് സുഗമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് എം. സ്വരാജ് എം.എല്‍.എ ആവശ്യപ്പെട്ടു. പെരുമ്പടപ്പ് കായലിലേക്കാണ് ഈ തോടകൾ ചേരുന്നത്. പേരണ്ടൂര്‍ കനാലിന്റെ കായല്‍മുഖം വൃത്തിയാക്കണമെന്ന് ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ ആവശ്യപ്പെട്ടു. ചമ്പക്കരകനാലില്‍ തൃക്കാക്കര നഗരസഭാ പരിധിയിൽ ചെറുപാലം പൊളിച്ച് വെള്ളക്കെട്ട് ഒിവാക്കുന്നതിനായി ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പി.ടി തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു.