ഗുരുജയന്തി ആഘോഷം : ശ്രീനാരായണ പാർക്കിലെ ഗുരുദേവ ശില്പത്തിൽ പുഷ്പാർച്ചന നടത്തും

post

171-ാമത് ഗുരുദേവജയന്തിയോടനുബന്ധിച്ച് സെപ്റ്റംബർ 7ന് രാവിലെ 9.30 ന് തിരുവനന്തപുരം വെള്ളയമ്പലത്തെ ശ്രീനാരായണ പാർക്കിലെ ഗുരുദേവ ശില്പത്തിൽ പുഷ്പാർച്ചന നടത്തും. ഗുരുദേവ കൃതികൾ പാരായണം ചെയ്യും. മന്ത്രിമാർ, എം.എൽ.എമാർ മറ്റു സാമൂഹ്യ-സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പുഷ്പാർച്ചനയിൽ പങ്കെടുക്കും.