പി.ജി. ദന്തൽ: സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

post

2025-26 അദ്ധ്യയന വർഷത്തെ പി.ജി. ദന്തൽ കോഴ്സുകളിലേക്കുള്ള സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് www.cee.kerala.gov.in  ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭിക്കും. നിലവിൽ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ സെപ്റ്റംബർ 8 ഉച്ചയ്ക് 12 മണിക്കകം പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളിൽ കോളേജുകളിൽ ഹാജരായി പ്രവേശനം നേടാത്ത വിദ്യാർത്ഥികളുടെ അലോട്ട്മെന്റ് റദ്ദാകും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in , 0471 2332120, 2338487.