പി.ജി. മെഡിക്കൽ പ്രവേശനം : സംവരണ വിഭാഗക്കാർ സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി സമർപ്പിക്കണം

നീറ്റ് പി.ജി. 2025 ഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ ബിരുദാനന്തര ബിരുദ പി.ജി. മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുന്നു. അപേക്ഷിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അപേക്ഷകരും സംവരണ/ ഫീസ് ആനുകൂല്യം ലഭിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള ആവശ്യമായ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റി നിർദ്ദേശിക്കുന്ന സമയത്ത് ഓൺലൈൻ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in , 0471 2332120, 2338487.