ഓണം-ടൂറിസം വാരാഘോഷം : ദീപാലംകൃത നിയമസഭ സന്ദർശിക്കാൻ അവസരം

സംസ്ഥാന സർക്കാരിന്റെ ഓണം-ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി നിയമസഭാ മന്ദിരവും പരിസരവും വൈദ്യുത ദീപാലംകൃതമാക്കുന്നു. സെപ്റ്റംബർ 3 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 6.30 മുതൽ രാത്രി 10 വരെ പൊതുജനങ്ങൾക്ക് നിയമസഭാ മന്ദിരവും മന്ദിരപരിസരവും ദീപാലങ്കാരവും കാണുന്നതിന് അനുമതി ഉണ്ടായിരിക്കും.